പാലക്കാട്:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.അറസ്റ്റ് ചെയ്ത് സ്റ്റേഷനിലാക്കിയതോടെ പ്രവർത്തകർ സ്റ്റേഷനകത് മുദ്രാവാക്യം വിളി തുടർന്നു. സ്റ്റേഷന് അകലെ വെച്ച് സമരക്കാരെ അറസ്റ്റ് ചെയ്തതതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഭാരവാഹികളായ വിനോദ് ചെറാട്, പ്രശോഭ്, രതീഷ് പുതുശ്ശേരി, സി. വിഷ്ണു, അജാസ് കുഴൽമന്ദം, വി ബിൻ, പ്രദീഷ് മാധവൻ, ഷഫീക് അത്തിക്കോട് എന്നിവർ നേതൃത്വം നൽകി.
Post a Comment