തിരുവഴാംകുന്ന് : പെയിൻ & പാലിയേറ്റീവിലെ അശരണ രായ രോഗികളുടെ കഷ്ടപാടുകൾ തിരിച്ചറിഞ്ഞ് , രണ്ട് വർഷമായി താൻ ശേഖരിച്ചു വെച്ച മുഴുവൻ സമ്പാദ്യവും സംഭാവന ചെയ്യാൻ മനസ്സ് കാണിച്ചിരിക്കുകയാണ് GLPS തിരുവഴാംകുന്നിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അദബിയ. പെയിൻ & പാലിയേറ്റീവിന് നൽകാൻ വേണ്ടി തന്നെയാണ് പണം ശേഖരിച്ചിരുന്നതെന്ന് അദബിയ പറഞ്ഞു. വീട്ടിൽ രോഗിയായിരുന്ന ഉമ്മുമ്മയെ പരിചരിക്കാൻ വന്നിരുന്ന പെയിൻ& പാലിയേറ്റീവ് പ്രവർത്തകരുടെ നിസ്തുലമായ സേവനം നേരിൽ കണ്ടാതാണ് ഇതു പോലൊരു പ്രവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അദിബിയയുടെ രക്ഷിതാക്കൾ അറിയിച്ചു. കാരകുളവൻ മുഹമ്മദ് മുസ്തഫയുടെയും, സഫീനയുടെയും മൂത്ത മകളാണ് ആദബിയ. ഈ പ്രവർത്തിയെ ഹെഡ്മാസ്റ്ററും, മറ്റ് അധ്യാപകരും , വിദ്യർത്ഥികളും ചേർന്ന് അഭിനന്ദിച്ചു.
തന്റെ സമ്പദ്യപ്പെട്ടി പെയിൻ& പാലിയേറ്റീവിന് കൈമാറി മാതൃകയായി അദബിയ
The present
0
Post a Comment