കാഞ്ഞിരപ്പുഴ : അമ്പാഴക്കോട് എൻ.എൻ.എസ്. കരയോഗം ഏഴാമത് വാർഷിക പൊതുയോഗവും കുടുംബ മേളയും പൊററശ്ശേരി പാലാംപട്ട ഗോപാൽ വിഹാറിൽ വച്ച് ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ഗോവിന്ദൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ണാർക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരിമ്പ്ര വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് താലൂക്ക് യൂണിയൻ സെക്രട്ടറി രാഹുലിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഗോവിന്ദൻ കുട്ടി അമ്പാഴക്കോട് (പ്രസിഡന്റ്), ദേവദാസ് അരിമ്പ്ര (വൈസ് പ്രസിഡണ്ട്), വിശ്വനാഥൻ അരിമ്പ്ര (സെക്രട്ടറി), രാമദാസ് അമ്പാഴക്കോട് (ജോയന്റ് സെക്രട്ടറി), രാമചന്ദ്രൻ അരിമ്പ്ര (ഖജാൻജി) എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
കരയോഗം വനിതാ സമാജത്തിലേക്ക് ഉദയമേനോൻ (പ്രസിഡന്റ്); തങ്കം (വൈസ് പ്രസിഡണ്ട്) ; പ്രവീണ (സെക്രട്ടറി); ക്രിഷ്ണകുമാരി (ജോയന്റ് സെക്രട്ടറി); പ്രസീത(ഖജാൻജി) എന്നിവയെയും തെരഞ്ഞെടുത്തു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നായർ, ശാന്തമ്മ ടീച്ചർ, വിജയലക്ഷ്മി അമ്മ, തങ്കം അമ്പാഴക്കോട് എന്നിവരും സംസാരിച്ചു.
രാമദാസ് അമ്പാഴക്കോട് നന്ദി പ്രകാശിപ്പിച്ചു.
Post a Comment