കരിമ്പ പെയിൻ& പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് കെയർ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ഉദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർസൺ ജോർജിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ ഉപഹാരം സമ്മാനിക്കുന്നു.
കല്ലടിക്കോട്:സാന്ത്വന പരിചരണം അർഹരായ മുഴുവൻ ആളുകൾക്കും എത്തിക്കുന്നതിനാവശ്യമായ പരിശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി
കരിമ്പ പെയിൻ& പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി.
സാന്ത്വനപരിചരണം
മഹത്തരമാണ്.പാലിയേറ്റീവ് കെയർ നടത്തിപ്പിൽ ഏതൊരു നാട്ടിലും സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം പ്രശംസാർഹമാണ്.
രോഗിയെ നല്ല വാക്കുപറഞ്ഞ് ആശ്വസിപ്പിക്കുന്നത് പോലും കാരുണ്യമാണ്,
യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യപ്രവർത്തകൻ ജോർസൺ ജോർജ് ഉൽബോധന ക്ലാസ് നടത്തി.പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി സജീവ് ജോർജ്, പ്രസിഡന്റ് ആദർശ് കുര്യൻ,ബെന്നി അഗസ്റ്റിൻ,സി.എം.മാത്യു,അഭിലാഷ് ജി.ആസാദ് തുടങ്ങിയവർ സംസാരിച്ചു.
രോഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
Post a Comment