കല്ലടിക്കോട് :നൂറുവർഷത്തിന്റെ ചരിത്രവുമായി ഇന്നും
ദേശീയ പാതയോരത്ത്
തല ഉയർത്തി നിൽക്കുകയാണ് കല്ലടിക്കോട് ജി.എൽ.പി സ്കൂൾ.നാടിന്റെ പൊതുവായ
ചരിത്രത്തിൽ സ്ഥാനമുള്ള കല്ലടിക്കോടിന്റെ വിദ്യാഭ്യാസ വളർച്ചയിൽ നാഴികക്കല്ലായി മാറിയ,കല്ലടിക്കോട് ജി. എൽ.പി.സ്കൂൾ
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘ രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി ഉദ്ഘാടനം ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജാഫർ അധ്യക്ഷനായി.പ്രധാന അധ്യാപിക ബിന്ദു ടീച്ചർ ആമുഖഭാഷണം നടത്തി.
ഒരു നൂറ്റാണ്ട് മുമ്പ്
ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ അധ്യയന തുടക്കം.ഇന്ന്
ഏതൊരു സ്വകാര്യ സ്കൂളിനോടും യോജിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും വിദ്യാഭ്യാസ മികവും വിദ്യാലയത്തിനുണ്ട്.
പഞ്ചായത്തിൽ സ്ഥിരമായി ഏറ്റവും കൂടുതൽ എൽഎസ്എസ് നേടുന്ന ഒരു വിദ്യാലയവുമാണ്.
നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ നിറവിൽ ശതപൂർണ്ണിമ എന്ന പേരിലാണ് ശതാബ്ദി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൂർവവിദ്യാർഥി സംഗമവും നടത്തിയിരുന്നു.
വിപുലമായ ആഘോഷ പരിപാടികൾ,യോഗം ആസൂത്രണം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
കെ.സി.ഗിരീഷ്,കെ.കെ. ചന്ദ്രൻ,റമീജ,പ്രസന്ന
ബ്ലോക്ക് മെമ്പർ ഓമന രാമചന്ദ്രൻ,വിദ്യാർത്ഥി സംഘടന കൺവീനർ ഉണ്ണികൃഷ്ണൻ,മുൻ പ്രധാന അധ്യാപകർ, മുൻ പിടിഎ പ്രസിഡന്റുമാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.എം.പി,എംഎൽഎ എന്നിവരെ മുഖ്യരക്ഷാധികാരികളായി തിരഞ്ഞെടുത്തു.
സംഘാടകസമിതി ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് ചെയർമാൻമാരായി കെ.കോമളകുമാരി, എച്ച്.ജാഫർ,കെ.സി. ഗിരീഷ്,ജനറൽ കൺവീനറായി സ്കൂൾ പ്രധാന അധ്യാപിക ബിന്ദു,എന്നിവരെയും 251 അംഗങ്ങളെ ഉൾപ്പെടുത്തി
വിപുലമായ സ്വാഗതസംഘ കമ്മിറ്റിയും രൂപീകരിച്ചു.
Post a Comment