കോഴിക്കോട്: തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ എസ്ഐ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന എസ്‍ഐ നൗഷാദാണ് അറസ്റ്റിലായത്. മണ്ണുമാന്തിയന്ത്രം കടത്താൻ പ്രതികളെ സഹായിച്ചെന്നുള്ള കൃത്യമായ തെളിവ് ലഭിച്ചതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ബഷീറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 19-നായിരുന്നു സംഭവം നടന്നത്. അപകടത്തെ തുടർന്നാണ് മണ്ണുമാന്തിയന്ത്രം പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ തോട്ടമുക്ക് സ്വദേശിയായ സുധീഷ് എന്ന യുവാവ് മരണപ്പെട്ടിരുന്നു. തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളില്ലെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എസ്ഐ നൗഷാദിന്റെ ഒത്താശയോടെ മണ്ണുമാന്തിയന്ത്രം സ്റ്റേഷനിൽ നിന്നും കടത്തിയത്. കേസിലെ മറ്റ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment