കല്ലംചോല-കനാൽ റോഡ് ഉദ്ഘാടനംചെയ്തു

തച്ചമ്പാറ:കാരാകുർശ്ശി ഗ്രാമപഞ്ചായത്തിൻ്റെ അതിർത്തി പങ്കിടുന്ന കല്ലംചോല-കനാൽ റോഡ് അഡ്വ.കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനംചെയ്തു.പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടത്തിയത്.
തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി,കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമലത,സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.മജീദ് തുടങ്ങിയവർ സംസാരിച്ചു.വാർഡ് മെമ്പർ മല്ലിക സ്വാഗതവും ഐസക് ജോൺ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post