മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മുല്ലാസ് വെഡിംഗ് സെന്റർ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോലിക്കും വേണ്ടിയുള്ള പതിനൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മുബാസ് ഗ്രൗണ്ടിൽ ആരംഭിച്ചു.
മൽസരത്തിന് മുമ്പ് നടന്ന എന്റർടെയ്ൻമെന്റ് പ്രോഗ്രാമിൽ പ്രശ്സ്ത സിനിമാ താരങ്ങളായ കോട്ടയം നസീർ,വീണ നായർ , പാഷാണം ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ടൂർണ്ണമെന്റ് മണ്ണാർക്കാട് എം എൽ എ അഡ്വ എൻ ഷംസുദീൻ ഉൽഘാടനം ചെയ്തു.എം എഫ് എ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത മുല്ലാസ് എം ഡി ഷാജി മുല്ലപ്പള്ളി,എസ് എഫ് എ പ്രസിഡന്റ് കെ എം ലെനിൻ എസ് എഫ് നേതാക്കളായ ഹബീബ് റഹ്മാൻ , റോയൽ മുസ്തഫ,വാഹിദ് കുപ്പൂത്ത്, കൃഷ്ണൻ കുട്ടി, മുൻ ഡെപ്യുട്ടി സ്പീക്കർ ജോസ് ബേബി, കൗൺസിലർമാരായ ടി ആർ സെബാസ്റ്റ്യൻ,എം എഫ് എ ഭാരവാഹികളായ ഫിറോസ് ബാബു അബൂബക്കർ ബാവി എം സലിം ഇബ്രാഹിം ഡിലൈറ്റ് കെ പി അക്ബർ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കെ എം ജി മാവൂർ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ പരാജയപ്പെടുത്തി.
Post a Comment