കരിമ്പ :2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും, കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിൻ്റെയും നേതൃത്വത്തിൽ ഫെബ്രുവരി 9 മുതൽ നടക്കുന്ന 'സമരാഗ്നി ' ജനകീയ പ്രക്ഷോപ യാത്രയുടെ ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രവർത്തക കൺവെൻഷൻ നടത്തി.
കരിമ്പ ഇന്ദിര ഭവനിൽ മണ്ഡലം പ്രസിഡന്റ് സി. എം.നൗഷാദിൻ്റെ അധ്യക്ഷതയിൽ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാനം ചെയ്തു.ഡിസി സി സെക്രട്ടറിമാരായ അച്യുതൻ നായർ, നിയോജക മണ്ഡലം പ്രസിഡൻ്റ് വി.കെ.ഷൈജു, ഡിസിസി മെമ്പർ
എൻ.കെ.മുഹമ്മദ് ഇബ്രാഹിം,യുഡിഎഫ് മുൻ ചെയർമാൻ ആന്റണി മതിപ്പുറം,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജി പഴയകളം,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്,മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഉമൈബാൻ,ഹരിദാസ്,സേവാദൾനിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അസ്‌ലം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലത,തുടങ്ങി ബ്ലോക്ക്-മണ്ഡലം ഭാരവാഹികൾ കൺവെൻഷനിൽ പങ്കെടുത്തു.ജെയ്‌സൺ സി.സി.നന്ദി പ്രകാശിപ്പിച്ചു.
Post a Comment