കോട്ടോപ്പാടം : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം സംയുക്തമായി പാലിയേറ്റിവ് ദിനാചരണവും വയോജന സംഗമവും നടത്തി.പ്രസ്തുത പരിപാടികളുടെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട് അദ്ധ്യക്ഷത വഹിച്ചു.
2023 - 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയ പാലിയേറ്റിവ് രോഗികൾക്കുള്ള കട്ടിൽ വീൽ ചെയർ കമ്മോട് ചെയർ തുടങ്ങിയ ഉപകരണങ്ങൾ കൈമാറൽ പാലിയേറ്റിവ് രോഗികൾക്ക് സന്നദ്ധ പ്രവർത്തകർ നല്കിയ ഉപഹാരങ്ങളുടെ വിതരണം വയോജനങ്ങൾക്കുള്ള പ്രത്യേക ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ്,
മുതിർന്നവരെ പൊന്നാട അണിയിച്ച്ആദരിക്കൽ,
കലാവിരുന്ന് തുടങ്ങിയ പരിപാടികളാണ് പാലിയേറ്റിവ് ദിനത്തിൽ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പാറയിൽ മുഹമ്മദാലി ചടങ്ങിൽ വിശതീകരിച്ചു.പാലിയേറ്റിവ് ദിനാചരണത്തോടനുബന്ധിച്ചുള്ള ഞാനുമുണ്ട് നിങ്ങളുടെകൂടെ എന്ന ഈ വർഷത്തെ
പ്രതിഞ്ജ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വിനീത ചൊല്ലികൊടുത്തു.കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുന്നപാലിയേറ്റിവ് കെയർ പദ്ധതി പ്രവർത്തന റിപ്പോർട്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് പുതുക്കുടിയിൽ അവതരിപ്പിച്ചു.
പഞ്ചായത്ത്ആസൂത്രണ സമിതി വൈസ് ചെയർമാൻ കല്ലടി അബൂബക്കർ ഗ്രാമപഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ റഫീന മുത്തനിയിൽ
റജീന കോഴിശ്ശേരി മെമ്പർമാർ,
വിവിധ രാഷ്ടീയ സാമൂഹ്യ നേതാക്കൾ
എന്നിവർ ആശംസകൾ അർപ്പിച്ചു.
ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥർ ആശ പ്രവർത്തകർ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment