ഗംഭീര മേക്ക്ഓവറിൽ പൃഥ്വിരാജ്; 'ആടുജീവിതം' അപ്ഡേറ്റ്

മലയാള നോവൽ ചരിത്രത്തിലെ മികച്ച സൃഷ്ടികളിൽ ഒന്നാണ് ബെന്യാമിൻ എഴുതിയ ‘ആടുജീവീതം’. നജീബിന്റെ ജീവിതം ബ്ലെസി സിനിമയാക്കുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്.

ഏപ്രിൽ 10-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. പൃഥ്വിരാജ് ആണ് നജീബായി ചിത്രത്തിൽ വേഷമിടുന്നത്. അമല പോളും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.





മരുഭൂമിയിലെ ഒറ്റപ്പെട്ടജീവിതത്തിലെ പ്രയാസങ്ങളും കഷ്ടതകളും പോസ്റ്ററിൽ തെളിഞ്ഞകാണാം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാവും ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. 2024 ഏപ്രില്‍ 10-നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

Post a Comment

Previous Post Next Post