കല്ലടിക്കോട്: മനുഷ്വത്വം നഷ്ടപ്പെട്ട പിണറായി സർക്കാർ രാജിവെക്കണമെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ പി.ബാലഗോപാൽ ആവശ്യപ്പെട്ടു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുമ്പോഴും ദൂർത്ത് നടത്തുന്ന മുഖ്യ മന്ത്രി സംസ്ഥാനത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോങ്ങാട് നിയൊജക മണ്ഡലം തല ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. കല്ലടിക്കോട് ബാങ്ക് പ്രസിഡന്റ് യൂസഫ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഗൊഗുൽദാസ്, സലാം തറയിൽ, ഗഫൂർ കോല്ക്കളത്തിൽ, വിനയൻ, നിസാമുദീൻ പൊന്നംകോട് എന്നിയർ പ്രസംഗിച്ചു. ജനുവരി 6 ന് വൈകുന്നേരം 4 മണിക്ക് കല്ലടിക്കോപ്പ്ട് നടക്കുന്ന കുറ്റ വിജാരണ സദസ് വിജയിപ്പിക്കാനും തീരുമാനിച്ചു.
മനുഷ്വത്വം നഷ്ടപ്പെട്ട സർക്കാർ രാജിവെക്കണം: പി.ബാലഗോപാൽ
The present
0
Post a Comment