പ്രതിഷേധിച്ചാൽ ജയിലിൽ അടക്കുമോ? പുളിക്കൽ റിസുവാന് സ്വീകരണം നൽകി

മണ്ണാർക്കാട്:പിണറായി സർക്കാരിന്റെ ധൂർത്തിന് എതിരെ സമരം ചെയ്തതിന് 
തിരുവനന്തപുരം
സെൻട്രൽ ജയിലിൽ അടച്ച എടത്തനാട്ടുകരയിലെ കെ.എസ്.യു പ്രവർത്തകനായ പുളിക്കൽ റിസുവാൻ ജയിലിൽ നിന്ന് മോചിതനായി ജാമ്യത്തിൽ ഇറങ്ങി സ്വദേശമായ എടത്തനാട്ടുകരയിലെത്തി.പാലക്കാട് ജില്ല മൈനോറിറ്റി സെക്രട്ടറി പി.പി.ഏനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സിബ്ഗത്തുള്ള,
നിയോജക മണ്ഡലം സെകട്ടറി പി.സമദ്,മുൻ മണ്ഡലം പ്രസിഡന്റ് ടി.കെ ഷംസു,മണ്ഡലം ഭാരവാഹികളായ. എൻ.കെ.ബഷീർ, മംഗത്ത് റസാക് തുടങ്ങിയവർ റിസുവാന്റെ വസതിയിൽ എത്തി അനുമോദനം അറിയിച്ചു.പിണറായി സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഇനിയും ഉയരേണ്ടതുണ്ട്,നേതാക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post