കല്ലടിക്കോട്: ഗ്രീൻഫീല്‍ഡ് പാത ഭൂമി കൈമാറ്റം മാർച്ചിനകം പൂർത്തിയാക്കാൻ സാധ്യത. ഏപ്രില്‍ ആദ്യവാരത്തില്‍ സ്ഥലവും സ്ഥാവര ജംഗമ വസ്തുക്കളും കൈമാറുന്ന ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.ഇതിന് മുന്നോടിയായി സ്ഥലത്തിന്റെയും മറ്റ് സ്വത്തുകളുടെയും ആധാരമുള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ ദേശീയപാത അതോറിറ്റിക്ക് പൂർണതോതില്‍ കൈമാറണം.
ത്രിമാന വിജ്ഞാപന പ്രഖ്യാപന വേളയില്‍ കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന രേഖകള്‍ സമർപ്പിക്കാൻ 15 ശതമാനം ഉടമകളും വൈകി. തുടക്കം മുതല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വെല്ലുവിളിയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ അലൈൻമെന്റ് മാറ്റം ഉന്നയിച്ച് സർവേ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം ഉണ്ടായി.
പ്രസ്തുത പ്രദേശത്തെ സർവേ നടപടികള്‍ വൈകിപ്പിച്ചു. അവസാനഘട്ടത്തില്‍ ത്രിമാന വിജ്ഞാപനം മുണ്ടൂർ വില്ലേജ് ഒന്നില്‍ ആയിരുന്നു. വനമേഖല ഒഴിവാക്കി പുതിയ അലൈൻമെന്റ് ക്രമീകരിച്ചു. ഒരു കിലോമീറ്റർ പരിധിയില്‍ അലൈൻമെൻറ് മാറ്റിയതോടെ മുണ്ടൂരിന് അവസാന ത്രിമാന വിജ്ഞാപനം രണ്ട് മാസം മുമ്ബ് പുറത്തിറക്കി. ഈ പ്രക്രിയയും അവസാന ഘട്ട പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി അറിയുന്നു.
Post a Comment