പാലക്കാട് :76-ാംമത് സർവ്വോദയ മേള 2024 ഫെബ്രുവരി 9 10 11 12 തീയതികളിൽതിരുന്നാവായയിൽ നടക്കും.തിരുനാവായ തവനൂർ മാമാങ്ക ഭൂമിയിൽ മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത ഭാരത പുഴയിൽ കെ.കേളപ്പജീ അന്ത്യവിശ്രമം കൊള്ളുന്ന നിളാ നദി കരയിൽ ഫെബ്രുവരി 9, 10, 11, 12 തിയ്യതികളിൽ നടക്കുന്ന സർവോദയ മേളയിൽ പതിവുപോലെ ഇത്തവണയും സർവ്വധർമ്മ സമഭാവനക്കായ് ഏകത പരിഷത്ത് പ്രവർത്തകർ ഒത്തുചേരുകയാണെന്ന് സംഘാടകർ അറിയിച്ചു.സർവോദയ മേളയോടനുബന്ധിച്ച് ഫെബ്രുവരി 11ന് വൈകുന്നേരം 5 30ന് ഏകതാ പരിഷത്ത് പ്രവർത്തകരുടെ'അതിരുകൾ അപ്രത്യക്ഷമാവട്ടെ' സന്ദേശകൂട്ടായ്മ നിളാതീരത്ത് മണൽ പരപ്പിൽ (കേളപ്പജി സ്മൃതി മണ്ഡപത്തിന്റെ സമീപം) നടക്കുന്നതായിരിക്കും.മേളയിൽ പങ്കെടുക്കുന്ന ആളുകൾ ഏകതാ പരിഷത്ത് തയ്യാറാക്കുന്ന ബാഡ്ജിൽ ഫോട്ടോ വയ്ക്കുവാൻ താല്പര്യമുണ്ടെങ്കിൽ (98952 10777 പി.ഷംസുദ്ദീൻ) ഈ നമ്പറിൽ ഫോട്ടോയും പേരും ജില്ലയും വാട്സ്ആപ്പ് ചെയ്യണമെന്ന് ഏകത പരിഷത്ത് ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ അറിയിച്ചു
Post a Comment