വെടിയുണ്ടകളുമായി യുവാവ് പിടിയില്‍; പിടിച്ചെടുത്തത് 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും

 

കോഴിക്കോട്: തിരുവമ്പാടിയിൽ വെടിയുണ്ടകളുമായി യുവാവ് പൊലീസിൻ്റെ പിടിയിൽ. പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജാണ് അറസ്റ്റിലായത്. ‌തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും പ്രതിയുടെ വീട്ടിൽ നിന്നും വെള്ളയിൽ പൊലീസ് പിടിച്ചെടുത്തു.രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ ഇന്നലെ വൈകുന്നേരം തിരുവമ്പാടി സിഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ആം ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.



അതേസമയം കഴിഞ്ഞ ദിവസം തോക്കുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതി സതീഷ് ശ്രാവണിന്റെ കല്ലമ്പലത്തെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. മെഡിക്കല്‍ കോളേജിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ സംശയാസ്പദമായി കണ്ട ഒരു വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


Post a Comment

Previous Post Next Post