സംസ്ഥാന ബജറ്റിൽ കോങ്ങാട് മണ്ഡലത്തിന് 20 കോടി

 

കേരളശ്ശേരി - കോങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വടശ്ശേരി നെമ്പരത്തി പാലം നിർമാണത്തിനു 1.5 കോടി. കോങ്ങാട് കമ്യൂണിറ്റി ഹാൾ നിർമാണം 2 കോടി.     തച്ചമ്പാറ കണ്ണോട് പാലം ഒരു കോടി, നിയോജക മണ്ഡലത്തിലെ പൂതംകോട് ഗവ.എൽപി സ്കൂൾ, കമ്പ ഗവ.എൽപി സ്കൂൾ, പൊറ്റശ്ശേരി ഗവ.എൽപി സ്കൂൾ, പുല്ലുവായക്കുന്ന് ഗവ.എൽപി സ്കൂൾ, കല്ലൂർ ഗവ.എൽപി സ്കൂൾ തുടങ്ങിയ 5 സ്കൂളുകളുടെ കെട്ടിട നിർമാണത്തിനു 3.75 കോടി. കല്ലടിക്കോട് കണക്കമ്പാടം കുളം 75 ലക്ഷം, മണ്ണൂർ സ്റ്റേഡിയം 1 കോടി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി 10 കോടി. കൂടാതെ 10 പദ്ധതികൾ 100 രൂപ ടോക്കൺ പ്രകാരവും ഉണ്ട്.


Post a Comment

Previous Post Next Post