എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെ.ടി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ 35-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ ലയം മാനേജർ ഡോ.കെ.മഹഫൂസ് റഹീം പ്രകാശനം ചെയ്യുന്നു
എടത്തനാട്ടുകര : വട്ട മണ്ണപ്പുറം കെ ടി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൻ്റെ 35-ാംവാർഷികാഘോഷം വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.വാർഷിക പൊതുയോഗം കെ.എസ്. എച്ച് എം എഡ്യൂക്കേഷണൽ കോംപ്ലക്സ് ട്രഷറർ പ്രഫ:ടി പി അബൂബക്കർ അധ്യക്ഷനായ പരിപാടിയിൽ മാനേജർ ഡോ. കെ .മഹഫൂസ് റഹീം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ കബീർ മാസ്റ്റർ,പി ടി എ പ്രസിഡണ്ട് സി. മുഹമ്മദാലി,പ്രിൻസിപ്പൽ സി.അജ്മൽ എച്ച് എം ഇൻ ചാർജ് ഹഫ്സത്ത് ജഹാൻ,റംല കെ വി കൺവീനർ പി പി നൂർജഹാൻ എന്നിവർ ആശംസകൾ നേർന്നു.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും .ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാഗസിൻ 'ലയം, പ്രകാശനം ചെയ്യുകയും ചെയ്തു.
Post a Comment