ഷൊര്‍ണൂര്‍: തീവണ്ടിയില്‍നിന്ന് പുഴയിലേക്ക് ചാടിയ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. സഹയാത്രക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാവിഭാഗവും കഴിഞ്ഞദിവസം മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തിന് താഴെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയെ കാണാനില്ലെന്ന് റെയില്‍വേ പോലീസിന് പരാതി ലഭിച്ചിരുന്നു.ചൊവ്വാഴ്ച രാത്രി 12ന് കടന്നുപോയ നിസാമുദ്ദീന്‍ എക്സ്പ്രസിലെ എ.സി. കോച്ചില്‍ യാത്രചെയ്തിരുന്നയാള്‍ പുഴയിലേക്ക് ചാടിയെന്ന് സഹയാത്രക്കാരന്‍ ടിക്കറ്റ് പരിശോധകനെ അറിയിക്കുകയായിരുന്നു.
ടിക്കറ്റ് പരിശോധകന്‍ പോലീസ് കണ്‍ട്രോള്‍ റൂം വഴി ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിനെയും അറിയിച്ചു.12.30ന് വിവരം ലഭിച്ച പോലീസ് അഗ്നിരക്ഷാസേനയുമായി തിരച്ചില്‍ തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരവരെയും പിന്നീട് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ 13 അംഗ സംഘത്തിലെ ഒരാളെയാണ് കാണാതായതെന്നായിരുന്നു പരാതി.
Post a Comment