മണ്ണാർക്കാട് : കുമരംപുത്തൂർ പഞ്ചായത്തിൽ പോത്തോഴിക്കാവിന് സമീപം സ്വകാര്യ റബ്ബർതോട്ടത്തിൽ അടിക്കാടിന് തീപിടിച്ച് നാശനഷ്ടം.
വഴിയോരത്തായി സ്ഥിതി ചെയ്യുന്ന നാലേക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ അടിക്കാട് ഇന്നലെ ഉച്ചയ്ക്ക് 1.55 ഓടെ യാണ് കത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെ ത്തി സേനയുടെ രണ്ട് യൂനിറ്റ് ഒന്നര മണിക്കൂറോളം കഠിനപ്രയത്നം ചെയ്താണ് നാട്ടു കാരുടെ സഹായത്തോടെ തീയണച്ചത്.
ഒരേക്കർ സ്ഥലത്താണ് ശക്തമായ തീപ്പിടുത്തമുണ്ടായത്.
നാല് വർഷത്തോളം മാത്രം പ്രായമുള്ള റബ്ബർ മരങ്ങൾ കത്തിനശിച്ചതിലൂടെ ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടേകാലോടെ കുമരം പുത്തൂർ അമ്പലവട്ട പ്രദേശത്ത് പാതയോരത്തുള്ള പറമ്പിലും അഗ്നിബാധയുണ്ടായി. ഉണക്കപ്പുല്ലിനും ചപ്പുചവറുകൾക്കും തീപടർന്നത് സമീപത്തെ വീടുകൾക്ക് ഭീഷണി യായി. കനത്ത തോതിൽ പുകയും വമിച്ചിരുന്നു. സേന അംഗങ്ങൾ വെള്ളം പമ്പ് ചെയ്ത‌് തീയണച്ചു.
അലനല്ലൂർ അത്താണിപ്പടിയിൽ തെങ്ങിൻ തോപ്പിലും തീപിടിത്തമുണ്ടായി. ഇത് നാട്ടുകാർ ചേർന്ന് കെടുത്തി. വേനൽച്ചൂട് ഉയർന്നതോടെ താലൂക്കിൽ തീപിടിത്തം പതിവാകുകയാണ്.
തോട്ടങ്ങളും പറമ്പുകളും വഴിയരുകുകളും വൃത്തിയാക്കാൻ ഉടമ കൾ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങൾ സിഗരറ്റ് കുറ്റി അണച്ചതിന് ശേഷം മാത്രമേ ഉപേക്ഷിക്കാവൂയെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ ഓഫിസർ ടി.ജയരാജന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ആർ.രാഹു ൽ, എം.എസ്.ഷബീർ, കെ.ശ്രീജേഷ്, ഒ.എസ്.സുഭാഷ്, ടി.കെ.അൻസൽ ബാബു, പി.എ.ബിജു, ടി.ടി.സന്ദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post a Comment