കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ തെങ്കര പുഞ്ചക്കോട് സ്വദേശിയും പുല്ലിശ്ശേരി സ്വദേശിയും മരണപ്പെട്ടു

 

കോഴിക്കോട്:കോഴിക്കോട് - കണ്ണൂർ റോഡിൽ മാവൂർ  ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു.ഇന്നു പുലർച്ചെയായിരുന്നു അപകടം.മണ്ണാർക്കാട് തെങ്കര പുഞ്ചക്കോട് സലാമിന്റെ മകൻ ഫായിസ് അലി (22), മണ്ണാർക്കാട് പുല്ലിശ്ശേരി കരിമ്പനക്കൽ കമ്മാപ്പയുടെ മകൻ ഫർസാൻ (22) എന്നിവരാണ് മരിച്ചത്.മരിച്ച ഫായിസ് കോഴിക്കോട് അക്കൗണ്ടിങ് വിദ്യാർഥിയാണ്.ബീച്ചിൽ നിന്നും ഗാന്ധി റോഡ് മേൽപ്പാലം ഇറങ്ങിവരുന്ന ജംക്‌ഷനിലാണ് അപകടമുണ്ടായത്. പാലായിൽനിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് ബൈക്ക് ഇടിച്ചത്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ


Post a Comment

Previous Post Next Post