പാലക്കാട്: വെളുത്തുള്ളി വില കുതിക്കുന്നു. ഇന്നലെ വലിയങ്ങാടിയിലെ മൊത്തവില്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 400 രൂപയ്ക്കാണ് വെളുത്തുള്ളി വില്പന നടത്തിയത്.ചില്ലറ വിപണിയിലെത്തുമ്ബോള്‍ അത് 450-470 രൂപയാകും. ഒരു മാസം മുമ്ബ് വരെ 280-340 രൂപയായിരുന്നു വില. രണ്ടാഴ്ചയ്ക്കുള്ളിലാണ് വില ഉയർന്നത്. കഴിഞ്ഞ വർഷം ഈ സമയം വെളുത്തുള്ളി കിലോയ്ക്ക് 32-40 രൂപയായിരുന്നു വില. സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്ര ഉയർന്നിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചു. നിലവിലെ സ്റ്റോക്ക് കഴിഞ്ഞാല്‍ അടുത്ത ലോഡ് എടുക്കില്ലെന്ന് ചില വ്യാപാരികള്‍ പറയുന്നു. ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വൻ വർദ്ധനവാണ് ഉണ്ടായത്.തമിഴ്നാട്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം.
വെളുത്തുള്ളി ലഭ്യത 70 ശതമാനം വരെ കുറഞ്ഞതാണ് വില കൂടാൻ കാരണം. പുതിയ വിളവെടുപ്പ് വരെ വില ഉയർന്നു നില്‍ക്കാനാണ് സാദ്ധ്യത. കോയമ്ബത്തൂർ എം.ജി.ആർ മാർക്കറ്റില്‍ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ലോഡായി കുറഞ്ഞു. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ് വില്‍പന ശാലകളില്‍ വെളുത്തുള്ളി കിലോയ്ക്ക് 200 രൂപ എന്ന നിരക്കിലായിരുന്നു വില്പന.
Post a Comment