ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ സംഘടിപ്പിച്ച യോഗത്തിൽ, നെല്ലിപ്പുഴയെക്കുറിച്ച് പ്രബന്ധാവതരണവും ഡോക്യുമെന്ററി പ്രദർശനവും നടത്തി

 

പട്ടാമ്പി :ഭാരതപ്പുഴയുടെയും പുഴയുടെ കൈവഴികളായ മറ്റു പോഷക നദികളുടെയും സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമാക്കി,പുഴ സംരക്ഷണവും വെല്ലുവിളികളും എന്ന വിഷയത്തെ മുൻ നിർത്തി  പ്രബന്ധാവതരണം നടന്നു.കൂറ്റനാട് വാവനൂർ അഷ്ടാംഗം ആയുർവേദ കോളേജിൽ വിവിധചാപ്റ്റർ പ്രതിനിധികൾ പങ്കെടുത്ത ചർച്ച ശ്രദ്ധേയമായി.ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദഗ്ധൻ,ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പ്രസിഡന്റുമായ മെട്രോമാൻ ഇ.ശ്രീധരൻ,വൈസ് പ്രസിഡന്റ് രാജൻ ചുങ്കത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന സെഷനില്‍,പുഴയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍  പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.    കേരളത്തിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും, സാമൂഹിക മേഖലയിലും, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുമുള്ളവരെ കൂടാതെ വിദഗ്ധരുടെ   പങ്കാളിത്തം പ്രബന്ധാവതരണത്തിലുണ്ടായിരുന്നു. ഭാരതപ്പുഴയുടെയും അതിന്റെ പോഷക നദികളുടെയും സമഗ്ര പുനരുജീവനം ലക്ഷ്യമാക്കി സർക്കാറിലേക്ക് സമർപ്പിക്കുന്ന പ്രത്യേക പഠന റിപ്പോർട്ടിന്റെ ഭാഗമായുള്ള ചർച്ചയിൽ എഴുത്തുകാരിയും നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകയുമായ ഷിജി റോയ് ‘പരിസ്ഥിതി വ്യവഹാരങ്ങളും–നെല്ലിപ്പുഴയും  മുന്‍നിര്‍ത്തിയുള്ള പഠനം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പ്രബന്ധാവതരണം നടത്തി.



പുഴയുടെ വീണ്ടെടുപ്പിനായുള്ള തുടർ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തില്‍, നെല്ലിപ്പുഴയുടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടി വിശകലനം ചെയ്ത 10 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു.മാലിന്യം നിറയുന്ന നെല്ലിപ്പുഴയെ പുനരുജീവിപ്പിക്കാനുള്ള ഉദ്യമത്തിന് മെട്രോമാൻ നയിക്കുന്ന ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ പിന്തുണച്ചതോടെ പുഴയെ വീണ്ടെടുക്കാം എന്ന പ്രതീക്ഷ ശക്തമായെന്നും,ഇത് നെല്ലിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജമാണെന്നും  ഷിജി റോയ് പറഞ്ഞു.


Post a Comment

Previous Post Next Post