കത്തോലിക്കാ കോൺഗ്രസiഫൊറാന കൺവെൻഷൻ ഫൊറന വികാരി ട ഫാദർ മാർട്ടിൻ കളമ്പാടൻ ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പൊന്നംകോട് ഫൊറോനാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഫൊറാന കൺവെൻഷൻ ഫൊറോന വികാരി ഫാദർ മാർട്ടിൻ കളമ്പാടൻ ഉദ്ഘാടനം ചെയ്തു . ഫൊറോന പ്രസിഡൻ്റ് ശ്രീ തോമസ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫൊറാന ഡയറക്ടർ ഫാദർ ജോബിൻ മേലേ മുറിയിൽ മുഖ്യപാഭാഷണം നടത്തി , രൂപത പ്രസിഡൻ്റ് ശ്രീ തോമസ് ആൻ്റെണി , രൂപത സെക്രട്ടറി മാരായ അഡ്വ: ബോബി പൂവ്വത്തുകൽ , ശ്രീ ബെന്നി ചിറ്റേട്ട് ഫൊറോന സെക്രട്ടറി ജെയ്മോൻ പഴുക്കാത്തറ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് ഫൊറോന സയറക്ടർ സ്ഥാനം ഒഴിയുന്ന ഫാ ജോബിൻ മേലേ മുറിയെ യോഗത്തിൽ ആദരിച്ചു. മാർച്ച് 9 ന് കത്തോലിക്ക കോൺഗ്രസ് യുവഷേത്രയിൽ വെച്ച് നടത്തുന്ന വിഷൻ 2024 നേതൃത്വ പരിശീലന ക്യാമ്പ് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കത്തോലിക്ക കോൺഗ്രസ് പൊന്നക്കോട്
ഫൊറോന ഭാരവാഹികളായി ആയി ഫ്രാൻസിസ് തുടിയൻ പ്ലാക്കൽ , (പ്രസിഡൻ്റ്) ജെയ് മോൻ പഴുക്കാത്തറ, (സെക്രട്ടറി) സജി ചിറക്കൽ ,( ട്രഷറർ) സിബി തെക്കേക്കര , ' പ്രസന്ന മാത്യു, ( വൈസ്പ്രസിഡന്റ്)ടെൻസി ജോൺ( സെക്രട്ടറി ) എന്നിവരെ തെരഞെടുത്തു.
Post a Comment