മണ്ണാര്‍ക്കാട്:ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.തച്ചമ്പാറ പാറക്കല്‍ വീട്ടില്‍ വിജയന്റെ മകന്‍ അനില്‍കുമാര്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45ന് നൊട്ടമലയ്ക്കടുത്തുവച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Post a Comment