വിശക്കുന്ന വയറിന് അല്പം ഭക്ഷണം: പാഥേയം ഭക്ഷണവിതരണത്തിലേക്ക് വിഷുവേല കമ്മിറ്റി സംഭാവന നൽകി

 

കാഞ്ഞിരപ്പുഴ : വിശക്കുന്ന വയറിന് അല്പം ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പുഴ വിഷുവേല കാവിലെ രായം തുരുത്തി വിഷുവേല കമ്മിറ്റി ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ട സംഭാവന നൽകി.സംഭാവന പാഥേയം ഭക്ഷണവിതരണം സതീഷ് മണ്ണാർക്കാട് ഏറ്റുവാങ്ങി ചൊവ്വാഴ്ചയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.  പാലക്കാട് ഒലവക്കോട് മുതൽ മണ്ണാർക്കാട് വരെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും മണ്ണാർക്കാട്  താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്നിങ്ങനെ മുന്നൂറോളം ആളുകൾക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ സമൂഹത്തിന് മാതൃകയായ പ്രവർത്തികൾ മുൻപും ചെയ്തിരുന്നു വരുംദിവസങ്ങളിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നും വിശക്കുന്ന വയറിന് അല്പം ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്യം വേറെ ഒന്നിനും ഇല്ല എന്നും രായം തുരുത്തി വിഷുവേല കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.




 നിങ്ങൾക്കും ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ 9446367831 സതീഷ് മണ്ണാർക്കാട് എന്ന നമ്പറിൽ ബന്ധപ്പെടാം


Post a Comment

Previous Post Next Post