മുസ്ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു.

 

എടത്തനാട്ടുകര :കേന്ദ്ര- കേരള സർക്കാരുകളുടെ വിലവർധനവിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി  ഫെബ്രുവരി 29 മുതൽ  മാർച്ച് 9 വരെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന   പദയാത്ര   വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മുണ്ടക്കുന്ന്   മുസ്ലിം ലീഗ് വാർഡ് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിംലീഗ് മണ്ഡലം നേതാവ്എം പി എ ബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി ടി ഹംസ മാസ്റ്റർ  അധ്യക്ഷത വഹിച്ചുഹംസ മാസ്റ്റർ കള്ളി വളപ്പിൽ മുഖ്യപ്രഭാഷണം നടത്തി. 



മുസ്ലിം ലീഗ് എടത്തനാട്ടുകര മേഖല വൈസ് പ്രസിഡണ്ട് അക്ബറലി പാറോക്കോട്ടിൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്  പി ഫിറോസ് മാസ്റ്റർ,  സെക്രട്ടറി മുഹമ്മദാലി ചക്കംതൊടി, ഉമ്മർ കൂമഞ്ചിരി,മേഖല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഒ. നിജാസ്,  വൈസ് പ്രസിഡണ്ട് സി ശിഹാബുദ്ധീൻ, കർഷകസംഘം മേഖല സെക്രട്ടറി എം.മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് വാർഡ് പ്രസിഡണ്ട് സി ലുക്മാൻ ,പി.ഉമ്മർ, മുഹമ്മദ് തോണിക്കര, അബൂബക്കർ ചക്കംതൊടി, ടി.ബിൻഷിർ ഷഹാൻ, എം എസ് എഫ് മേഖല വൈസ് പ്രസിഡണ്ട്  അമൻ കെ പി തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post