മധുരമൂറുന്ന നല്ല നാളെക്കായി കല്ലടി കോളേജിന്റെ കരുതൽ' എം ഇ എസ് ബോട്ടണി വിഭാഗം വിദ്യാർത്ഥികൾ ഫലവൃക്ഷത്തൈകൾ നട്ടു

 

മണ്ണാർക്കാട് :കനി-2024 എന്ന പേരിൽ നല്ല നാളേക്കായി കല്ലടി എംഇഎസ് കോളേജ് ബോട്ടണി വിഭാഗം വിദ്യാർത്ഥികൾ ഫലവൃക്ഷത്തൈകൾ നട്ടു.നല്ല നാളേക്കായി,നല്ല പ്രകൃതിക്കായി,നൂറ് കിളികള്‍ക്കായി എന്ന സന്ദേശത്തിൽ മണ്ണാർക്കാട് നഗരപരിധിയിലെ  അമ്പതോളം വീടുകളിലാണ് ആദ്യഘട്ടത്തിൽ തൈകൾ നട്ടത്.ഫല വൃക്ഷ തൈനടീൽ ഉദ്ഘാടനം മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫായിദ ബഷീർ നിർവഹിച്ചു



.നല്ല സമൂഹത്തിന്റെ നാളെക്കായി വിദ്യാര്‍ഥി സമൂഹം നന്മയാർന്ന ചിന്തയുമായി മുന്നേറുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി.രാജേഷ് അധ്യക്ഷനായി.ബോട്ടണി വിഭാഗം മേധാവി ഡോ.സെറീന,വൈസ് പ്രിൻസിപ്പൽ ഡോ.ജലീൽ.ടി.കെ, കോളേജ് യൂണിയൻ ചെയർമാൻ ഫസലുറഹ്മാൻ,അമീറ കല്ലിയത്തൊടി,ഫസീഹ്.കെ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post