തച്ചമ്പാറ പൂരത്തിന് കൊടിയേറി

 

തച്ചമ്പാറ :കുന്നത്ത്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് കുടിയേറി. വിശേഷാൽ പൂജകൾക്കു ശേഷമാണ് കൊടിയേറിയത്. ക്ഷേത്രം തന്ത്രി പനാവൂർ മനം ഉണ്ണി നമ്പൂതിരി ചടങ്ങുകൾക്ക് കാർമികനായി.  ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പ്രഭാഷണം, വ്യാഴാഴ്ച വൈകിട്ട് 7 ന് നൃത്തസന്ധ്യ, വെള്ളിയാഴ്ച വൈകിട്ട് 7 ന് നൃത്ത പരിപാടി, ശനിയാഴ്ച വൈകിട്ട് ഏഴിന് തിരുവാതിരക്കളി, ഫ്യൂഷൻ നൈറ്റ് എന്നിവ ഉണ്ടാകും.25ന് ഏഴിന് ഓട്ടൻതുള്ളൽ, 26 ന് വൈകിട്ട് ഏഴിന് ഭരതനാട്യം, കൈകൊട്ടിക്കളി,27 വൈകിട്ട് ഏഴിന് ഭക്തിപ്രഭാഷണം,28ന് വൈകിട്ട് ഏഴിന് നൃത്ത നൃത്യങ്ങൾ 29ന് വൈകിട്ട് 7 നൃത്തം, നൂപുര പാദികൾ




 മാർച്ച് ഒന്നിന്, വൈകിട്ട് ഏഴിന് ഗാനമേള,  വൈകിട്ട് ആറുമണിക്ക് നാദസ്വരം, ഏഴിന് ഫോക്ക് മെഗാ ഷോ, രാത്രി 8:30ന് ഡബിൾ തായമ്പക 9 മണി മുതൽ ആനച്ചമയ പ്രദർശനം എന്നിവ നടക്കും.മാർച്ച് 3 പൂരം ദിവസം വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 3: 30ന് പൂരം പുറപ്പാട് ഉണ്ടാകും. തുടർന്ന് വിവിധ ദേശങ്ങളായ മുതുകുറുശ്ശി, പൊന്നംങ്കോട്,തച്ചമ്പാറ, കൂറ്റമ്പാടം എന്നിവിടങ്ങളിൽ നിന്നുള്ള 27 വേലകൾ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വയ്ക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.


Post a Comment

Previous Post Next Post