കാഞ്ഞിരപ്പുഴ കനാലിന്റെ കടമ്പഴി പ്പുറം ശ്രീകൃഷ്ണപുരം വെള്ളിനെഴി ഭാഗത്തിലൂടെ സ്ഥിതി ചെയ്യുന്ന വൃഷ്ടി പ്രദേശങ്ങളിൽ ജല ദൗർലഭ്യ മൂലം കർ ഷകർ ദുരിതത്തിലാണ്. കാർഷിക വിളകൾ എല്ലാം ഉണങ്ങി നശിച്ചുകൊ ണ്ടിരിക്കുന്നു. അടിയന്തരമായി കാഞ്ഞിരപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നു വിടണമെന്ന് ഐ. എൻ. ടി. യു. സി കർഷക കോൺഗ്രസ് പ്രവർത്തക രുടെ സംയുക്ത യോഗം അവശ്യപെട്ടു. യോഗം ഐ.എൻ. ടി. യു. സി ജില്ലാ സെക്രട്ടറി വി. എൻ. കൃഷ്ണൻ ഉദ് ഘാടനം ചെയ്തു. കർഷക കോൺ ഗ്രസ് നേതാവ് മണികണ്ഠൻ പാല ങ്കുഴി, യു. ഡി. എഫ് ചെയർമാൻ ഗിരീ ശൻ, പത്മിനി കെ,കെ.ഉഷ കുമാരി പ്രസംഗിച്ചു.
Post a Comment