വാഹനാപകടത്തിൽ പരിക്കേറ്റ കരിമ്പ സ്വദേശി മരിച്ചു

 

കരിമ്പ: വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ മൂന്നേക്കർ പാങ്ങ് പാറക്കാരൻ വീട്ടിൽ ആൻ്റണി ദാസ് (44) ആണു മരിച്ചത്.ജനുവരി 31-ന്‌ ദേശീയ പാതയിൽ തൃശൂർ പട്ടിക്കാട് മുടിക്കോട് വെച്ച് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ആൻ്റണിദാസിനെ ത്യശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതരായ മതലൈമുത്തു - സവരിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: വിനു.

മക്കൾ: അബിൻ, എസ്തേർ.


Post a Comment

Previous Post Next Post