മണ്ണാർക്കാട് പൂര നഗരിയിൽ ശുചിത്വം ഉറപ്പ് വരുത്തിയും, സൗജന്യ കുടിവെള്ളം വിതരണം ചെയ്തും മണ്ണാർക്കാട് നഗരസഭ

 

മണ്ണാർക്കാട് :  പൂരത്തോടനുബന്ധിച്ച് പൊരി വെയിലിലും പൂര പെരുമ കാണാൻ പതിനായിരങ്ങൾ എത്തുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് ആവശ്യമായ മുൻ കരുതലുകളും ഒപ്പം സൗജന്യ കുടിവെള്ള വിതരണവും ചെയ്യാൻ വേണ്ടി നഗരസഭയുടെ കീഴിൽ ക്ഷേത്ര പരിസരത്ത് ആരംഭിച്ച ഗ്രീൻ പ്രോട്ടോകോൾ ഓഫീസിന്റെയും സൗജന്യ കുടിവെള്ള വിതരണത്തിന്റെയും  ഉത്ഘാടനം നഗരസഭ ചെയർമാൻ സി. മുഹമ്മദ്‌ ബഷീർ നിർവഹിച്ചു.വൈസ് ചെയർപേഴ്സൻ  പ്രസീത, വാർഡ് കൗൺസിലർ അരുൺ കുമാർ പാലക്കുർശ്ശി, അമ്പല കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി പുരുഷോത്തമൻ, ക്ലീൻ സിറ്റി മാനേജർ ഷിബു, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.




പൂരം നാളുകളിൽ എല്ലാ ദിവസവും രാത്രിയിലും പുലർച്ചെയും ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാംഗങ്ങളെയും ഉപയോഗപ്പെടുത്തി പൂര പറമ്പും പരിസരവും ശുചീകരണ പ്രവർത്തികൾ നടക്കുന്നത് ക്ലീൻ സിറ്റിക്ക് മാറ്റ് കൂട്ടുന്നതായുംപൂരം കണ്ട് ആസ്വദിക്കാൻ എത്തുന്നവർ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി വേസ്റ്റ് ബോക്സുകളിൽ നിക്ഷേപിച്ച് നഗര സഭയുടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും ചെയർമാൻ പറഞ്ഞു.




Post a Comment

Previous Post Next Post