പാലക്കാട് : ചിറ്റൂരിൽ വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണമരണം. സ്‌കൂട്ടറില്‍ നിനിന്നും തെറിച്ചുവീണ അധ്യാപികയുടെ ശരീരത്തില്‍ സ്‌കൂള്‍ ബസ് കയറിയാണ് അപകടമുണ്ടായത്. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം നങ്ങാംകുറിശ്ശി റിട്ട. എസ്‌ഐ ദേവദാസിന്റെ ഭാര്യ മിനി (48)യാണ് മരിച്ചത്. ഇന്നു രാവിലെ 8.30ന് പൊല്‍പ്പുള്ളി കൂളിമുട്ടത്തായിരുന്നു അപകടം.മകനോടൊപ്പം സ്‌കൂട്ടറില്‍ പാലക്കാട്ടേക്കു പോവുകയായിരുന്നു മിനി. ഇതിനിടെ മുന്‍പില്‍ പോവുകയായിരുന്ന വാഹനം പെട്ടെന്നു നിര്‍ത്തിയതുകണ്ട് ഇവരുടെ സ്‌കൂട്ടറും സഡന്‍ ബ്രേക്കിട്ടു. സ്‌കൂട്ടറിനു പുറകിലിരുന്ന മിനി ഇതോടെ പിന്നിലേക്കു മലര്‍ന്നടിച്ചു വീഴുകയായിരുന്നു. ഈ സമയം എതിരെ വന്ന സ്‌കൂള്‍ ബസിന്റെ ചക്രങ്ങള്‍ മിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരഉണസംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരുക്കേറ്റ മിനിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കഞ്ചിക്കോട് ഗവ ഹൈസ്‌കൂളില്‍ ജ്യോഗ്രഫി അധ്യാപികയാണ് മിനി. അശ്വിന്‍ ദേവ്, റിസ്വിന്‍ ദേവ് എന്നിവരാണ് മിനിയുടെ മക്കള്‍.ചിറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കഞ്ചിക്കോട് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് സംസ്‌കാരം നടത്തി.
Post a Comment