ശ്രീകൃഷ്ണപുരം: വള്ളുവനാട്ടിലെ പ്രസിദ്ധ മൂകാംബികക്ഷേത്രമായ പരിയാനമ്പറ്റ ക്ഷേത്രത്തിലെ പൂരം കൊടിയേറി. തന്ത്രി ഈക്കാട്ടുമനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 14 ദേശത്തുനിന്നും എത്തിയ നൂറുകണക്കിന് ഭക്തജനങ്ങളെ സാക്ഷിനിർത്തിയാണ് കൊടിയേറിയത്. ഫെബ്രുവരി 20ചൊവ്വാഴ്ചയാണ് പൂരം.
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ നൃത്തനൃത്യങ്ങൾ, പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ട്, നാടകം, ഗാനമേള, കൽപ്പാത്തി ബാലകൃഷ്ണൻ, കല്ലൂർ ജയൻ എന്നിവർ അവതരിപ്പിക്കുന്ന ഡബിൾ തായമ്പക, ബാലെ എന്നിവയും ഇനിയുള്ള ദിവസങ്ങളിൽ അരങ്ങേറും.
Post a Comment