കുളത്തിൽ വീണ് തച്ചമ്പാറ സ്വദേശി യുവാവ് മരിച്ചു

 

തച്ചമ്പാറ :കാരാകുർശ്ശി കരിവാൻപടി അമ്പലത്തിന് സമീപത്തുള്ള പൊതു കുളത്തിൽ വീണ് യുവാവ് മരിച്ചു തച്ചമ്പാറ മാച്ചാംതോട് കണേൽ വീട്ടിൽ മണിയുടെ മകൻ നവീൻ (22)ആണ് മരിച്ചത്.ഇന്നലെ സമീപത്ത് ഉത്സവമായിരുന്നു നവീന്റെ തറവാട് വീട് കാരാകുർശ്ശിയായിരുന്നു കുടുംബത്തോടൊപ്പം പൂരം കാണാൻ പോയതാണ് നവീൻ രാത്രി 10 മുതൽ നവീനിനെ കാണാത്തിനെ തുടർന്ന് തിരച്ചിലിൽ കുളകരയിൽ ചെരുപ്പ് കാണുകയും തുടർന്ന് രാവിലെ അഗ്നിശമന സേന നടത്തിയ തിരച്ചിൽ മൃതദേഹം കാണുകയായിരുന്നു. മൃതദേഹം പാലക്കാട്‌ ജില്ല ആശുപത്രിയിലാണ്





Post a Comment

Previous Post Next Post