ഹിന്ദിയിലും മികച്ച നടിയായി നയന്‍താര, നടന്‍ ഷാരൂഖ് ഖാന്‍;

 

ഹിന്ദിയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യല്‍ മീഡിയയില്‍ എത്തി. മഞ്ഞ സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളും നയന്‍താര പങ്കുവച്ചിട്ടുണ്ട്.

'താഴ്മയോടെ, നന്ദിയോടെ, അനുഗ്രഹീതയായി. ഈ അംഗീകാരത്തിന് നന്ദി' എന്നാണ് നയന്‍താര കുറിച്ചത്. അതേസമയം ഷാരൂഖ് ഖാനാണ് മികച്ച നടന്‍. ജവാനിലെ പ്രകടനത്തിലാണ് താരത്തിനും പുരസ്‌കാരം. റാണി മുഖര്‍ജി, ബോബി ഡിയോള്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ക്ക് ലഭിച്ചു. സന്ദീപ് റെഡ്ഡി വങ്കയാണ് മികച്ച സംവിധായകന്‍. അനിമല്‍ എന്ന ചിത്രത്തിനാണണ് പുരസ്‌കാരം. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം മൗഷുമി ചാറ്റര്‍ജിക്കും സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം കെ.ജെ. യേശുദാസിനും ലഭിച്ചു.




ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കള്‍ 


മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍) 


മികച്ച നടി: നയന്‍താര (ജവാന്‍) 


മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ) 


മികച്ച നടന്‍ ( ക്രിട്ടിക്): വിക്കി കൗശല്‍(സാം ബഹാദൂര്‍) 


നെഗറ്റീവ് റോളിലെ മികച്ച നടന്‍: ബോബി ഡിയോള്‍ (അനിമല്‍) 


മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വങ്ക (അനിമല്‍)


മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍) 


മികച്ച പിന്നണി ഗായകന്‍ (പുരുഷന്‍): വരുണ്‍ ജെയിന്‍, 


മികച്ച പിന്നണി ഗായിക (സ്ത്രീ): ശില്‍പ റാവു, ബേഷാരം രംഗ് (പത്താന്‍) 


ടെലിവിഷന്‍ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ) 


ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍ 


സ്‌കൂപ്പ് ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി 


സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്


Post a Comment

Previous Post Next Post