എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ സ്റ്റഫ്‌ഡ് ടോയ്‌സ് നിർമ്മാണ ശില്പശാല നടത്തി

എടത്തനാട്ടുകര: ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവൃത്തി പരിചയ ക്ലബിൻ്റെ നേതൃത്വത്തിൽ ഏകദിന സ്റ്റഫ്‌ഡ് ടോയ്‌സ്  നിർമ്മാണ ശില്പശാല നടത്തി. പ്രധാനാധ്യാപകൻ പി. റഹ് മത്ത് ശില്പശാല ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വി.പി. പ്രിൻസില അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വി.പി. അബുബക്കർ,കെ. യൂനുസ് സലീം എന്നിവർ പ്രസംഗിച്ചു.പ്രവൃത്തി പരിചയ വിഭാഗം അധ്യാപിക പി. ബൽകീസ്  ശില്പശാല നയിച്ചു.വിദ്യാർഥികളായ ഹാദി ഹംദാൻ, പി. ബിയ്യ ഇശൽ, പി.അവന്തിക, സി.ലെന എന്നിവർ നേതൃത്വം നൽകി.യു.പി., ഹൈസ്‌കൂൾ തലത്തിലുള്ള നിരവധി കുട്ടികൾ ശില്പ ശാലയിൽ പങ്കെടുത്തു.


Post a Comment

Previous Post Next Post