തച്ചമ്പാറ : പാലക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് പ്രവർത്തനമാരംഭിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടി ലാബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ ആഴ്ചയിലൊരിക്കൽ എല്ലാ ബുധനാഴ്ചകളിലുമാണ് ലാബ് പ്രവർത്തിക്കുക. ബ്ലഡ് ഷുഗർ, കൊളെസ്ട്രോൾ, കരൾ, വൃക്ക സംബന്ധമായ പ്രാഥമിക പരിശോധനകൾ, യൂറിൻ ടെസ്റ്റുകൾ,തുടങ്ങിയവ പരിശോധനകൾ ചെയ്യുന്നതിനുള്ള സൗകര്യം ലാബിൽ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജി ജോണി അദ്ധ്യക്ഷയായി ,തനൂജ രാധാകൃഷ്ണൻ, മല്ലിക, ഡോ. ജിതിൻ ,ജോപോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment