സാമൂഹ്യ പൊതുപ്രവർത്തനങ്ങളിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാം. റോട്ടറി ഗവർണർ

 

കോങ്ങാട് : റോട്ടറി ക്ലബ്ബ്  പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിന്റെയും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെയും ഭാഗമായി കോങ്ങാട് റോട്ടറി ക്ലബ്ബിൽ ഡിസ്ട്രിക്ട് റോട്ടറി ഗവർണർ ടി ആർ വിജയകുമാർ ഔദ്യോഗിക സന്ദർശനം നടത്തി. കോങ്ങാട് റോ ട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം വിലയിരുത്തിയ അദ്ദേഹം ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും വിവിധ സംരംഭങ്ങൾ പരിശോധിക്കുകയും അവ മാതൃകാപരമാണെന്ന് വിലയിരുത്തുകയും  ചെയ്തു.2024 വർഷത്തിൽ ദയ ഹോസ്പിറ്റലുമായി സഹകരിച്ച് പാവപ്പെട്ടവർക്കുള്ള ആരോഗ്യ പരിപാലന പദ്ധതി,പാർപ്പിടം പദ്ധതി,റോട്ടറി ക്ലബ്ബ് മുൻകൈയെടുത്ത് നടത്തുന്ന ഡയാലിസിസ് പദ്ധതി എന്നിവയുടെ മാർഗ്ഗരേഖ അംഗീകരിക്കുകയുണ്ടായി


.വിവിധ പ്രോജക്ടുകളുടെ അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതികൾ പ്രാവർത്തികമാക്കാനും തീരുമാനിച്ചു. തുടർന്നുനടന്ന സൗഹൃദ പരിപാടിയിൽ കോങ്ങാട് റോട്ടറിക്ലബ് പ്രസിഡണ്ട് ടിപി അച്യുതാനന്ദൻ  അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ ആദർശ് കുര്യൻ, ജിജിആർ മുരളി കൃഷ്ണൻ,റോട്ടറി ബോർഡ് അംഗങ്ങളായ കെ ആർ സുജിത്ത്, ടികെ.രാമദാസ്,കെവി.സുനിൽ ട്രഷറർ ടികെ ജയപ്രതാപൻ,ദയ ഹോസ്പിറ്റൽ എംഡി  കൃഷ്ണദാസ്,അജിത്ത്, സി ആർ സുരേഷ് ബാബു,തുടങ്ങിയവർ സംസാരിച്ചു. ഇത്തവണത്തെ ഡൽഹി റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത എ പി.ആദിത്യ കൃഷ്ണനെ ഗവർണർ അഭിനന്ദിച്ചു. ടി സി പ്രമോദ് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് ഗവർണറുടെ നേതൃത്വത്തിലുള്ള സംഘം കോങ്ങാട് ദയ ആശുപത്രി സന്ദർശിക്കുകയും വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി പ്രാരംഭചർച്ച നടത്തുകയും ചെയ്തു.


Post a Comment

Previous Post Next Post