മണ്ണാർക്കാട്:പാലക്കാട് ജില്ലയിലെ 12 സബ്ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത നൂറോളം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കുന്ന ദ്വിദിന ശാസ്ത്രക്യാമ്പ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻ ടീച്ചർ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പടുവിൽ മാനു, ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി. അബ്ദുള്ള , മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, പി.ടി.എ പ്രസിഡൻ്റ് അക്കര മുഹമ്മദാലി, പ്രിൻസിപ്പൽ എം.പി.സാദിഖ്, ഹെഡ് മാസ്റ്റർ പി.ശ്രീധരൻ, സാജിദ് ബാവ,സലാഹുദ്ധീൻ, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.ശാസ്ത്രം,ഗണിതം,സാമൂഹ്യ ശാസ്ത്രം പ്രവർത്തി പരിചയം എന്നീ വിഭാഗങ്ങളിൽ സിമിൽ റഹ്മാൻ,ബാല സുബ്രമണ്യൻ,കൃപലാജ് എന്നിവർ ക്ലാസെടുത്തു.
Post a Comment