മണ്ണാർക്കാട് എടിഎം കൗണ്ടറിൽ മോഷണ ശ്രമം

 

മണ്ണാര്‍ക്കാട്: ആശുപത്രിപ്പടി ജങ്്ഷനിലെ കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എം. കൗണ്ടറില്‍  മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ 3.45നാണ് സംഭവം നടന്നിരിക്കുന്നത്. പണം അപഹരിക്കപ്പെട്ടിട്ടില്ല. മോഷ്ടാവ് എ.ടി.എം. മെഷീനോട് ചേര്‍ന്നുള്ള കേബിളുകള്‍ വലിച്ചുമാറ്റിയിട്ടുണ്ട്.മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.



 ഷര്‍ട്ടും മുണ്ടുംധരിച്ച മധ്യവയ്‌സ്‌കന്‍ എ.ടി.എം. കൗണ്ടറിനുള്ളില്‍ കയറുന്നതും കേബിളുകള്‍ വലിച്ചുമാറ്റുന്നതും കുറച്ചുസമയം കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരന്‍ കൗണ്ടര്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ശാഖാ മാനേജര്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Post a Comment

Previous Post Next Post