മോദിയുടെ ഗ്യാരന്റി വികസിത പാലക്കാട് ഉപയാത്ര നടത്തി

 

കല്ലടിക്കോട്:ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് മുന്നോടിയായി കരിമ്പയിൽ ഉപയാത്ര നടത്തി.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ നയിക്കുന്ന കരിമ്പ മണ്ഡലം ഉപയാത്ര   കരിമ്പ-പള്ളിപ്പടി സെന്ററിൽ നിന്നും ആരംഭിച്ച് തച്ചമ്പാറയിൽ  സമാപിച്ചു.ബിജെപിയുടെ പതാകയുമേന്തി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ നയിക്കുന്ന ജാഥയില്‍ നൂറുകണക്കിന് പേർ അണിചേർന്നു.സംസ്ഥാന കമ്മിറ്റി അംഗം എ.സുകുമാരൻ പതാക കൈമാറി.മണ്ഡലം പ്രസിഡണ്ട് പി ജയരാജ് ജാഥാ  ക്യാപ്റ്റനെ ഹാരാർപ്പണം നടത്തി രവി അടിയത്ത്, ശ്രീകുമാരൻ മാസ്റ്റർ,  പഞ്ചായത്ത് അംഗങ്ങളായ ബിന ചന്ദ്രകുമാർ, ഉഷാ ദേവി, ശോഭന, മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ ഉപയാത്രയുടെ ആരംഭ ചടങ്ങിൽ പങ്കെടുത്തു.



  തച്ചമ്പാറയിൽ പൊതു സമ്മേളനത്തോടെ സമാപനം കുറിച്ച പരിപാടി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.ബി.ജെ.പി കരിമ്പ മണ്ഡലം പ്രസിഡൻറ് പി.ജയരാജ്‌ അധ്യക്ഷനായി. ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ രാധാകൃഷ്ണൻ ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ഫിലിപ്പ് മാത്യൂ ജില്ല സെക്രട്ടറി രവി അടിയത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ സുകുമാരൻ ,സംസ്ഥാന കൗൺസിൽ അംഗം എം.പി ശ്രീകുമാർ, അനൂപ് തൊട്ടിയിൽ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post