തച്ചമ്പാറ: നാളെ ബുധനാഴ്ച നടക്കുന്ന അവിശ്വാസം നിർണ്ണായകം. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടിക്കെതിരെ യുഡിഎഫിന്റെ ആ രംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചകൾക്കായി നോട്ടീസ് നൽകിയിരുന്നു. പഞ്ചായത്തിൽ എൽഡിഎഫ് 9, യുഡിഎഫ് 6 എന്നിങ്ങനെയാണ് സീറ്റ് നില, എൽഡിഎഫിൽ സിപിഎം 6, സിപിഐ 1, കേരള കോൺഗ്രസ് ഒന്ന്, സിപിഎം സ്വതന്ത്രൻ എന്നിങ്ങനെയാണ് മെമ്പർമാർ. സിപിഐ അംഗവും സ്വതന്ത്രനും പലതവണ എൽഡിഎഫ് ഭരണസമിതിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. ആ രംഗങ്ങൾ മാത്രമുള്ള യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത് ഇവരുടെ പിന്തുണ പ്രതീക്ഷിച്ചാണ്.മൂന്നുവർഷമായി തുടരുന്ന ഭരണസമിതിയിൽ പ്രസിഡന്റിന്റെ അവഗണനയിൽ സിപിഐ അംഗവും സ്വതന്ത്രനും അസ്വസ്ഥരാണ്.
അവിശ്വാസത്തിന് സിപിഐയും സ്വതന്ത്രനും കൂടെ നിൽക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. എൽഡിഎഫ് കെട്ടുറപ്പ് പ്രധാനമായി കാണുന്ന സിപിഐ അംഗവും സ്വതന്ത്രനും പക്ഷേ പ്രസിഡണ്ടായി നാരായണൻകുട്ടി ഇരിക്കുന്നത് ആണ് അതൃപ്തി. എൽഡിഎഫ് മറ്റാരെയെങ്കിലും നിർദ്ദേശിക്കുകയാണെങ്കിൽ ഇടതു ഭരണസമിതി പഞ്ചായത്ത് ഭരിക്കുന്നതിനെ ഇവർ പിന്തുണയ്ക്കും. എന്നാൽ തങ്ങളുടെ പിന്തുണയുള്ള ഭരണസമിതി തച്ചമ്പാറയിൽ അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 9 അംഗങ്ങളുള്ള എൽഡിഎഫിൽ സിപിഐ അംഗവും സ്വതന്ത്രനും അവിശ്വാസത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയാൽ 8 അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസാകും. എന്നാൽ സിപിഐ അംഗം ജോർജ് തച്ചമ്പാറക്കും സിപിഎം സ്വതന്ത്രൻ അബൂബക്കറിനും പാർട്ടി വിപ്പ് നൽകിയിട്ടുണ്ട്. നാളെ ബുധനാഴ്ചയാണ് അവിശ്വാസം ചർച്ച ചെയ്യപ്പെടുന്നത്.
Post a Comment