തിരുവിഴാംകുന്ന് : അഹ്മദിയ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടന മുറിയക്കണ്ണി എ എൽ പി സ്കൂൾ അങ്കണത്തിൽ മതമൈത്രി സംഗമം നടത്തി സംഘടനയുടെ ജില്ലാ പ്രസിഡണ്ട് രഹന കമാൽ ചാവക്കാട് അധ്യക്ഷയായ സമ്മേളനത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രീത ഉദ്ഘാടന കർമ്മം നിർവഹിച്ചു.അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ അഭിവന്ദ്യയായ പ്രസിഡണ്ട് പി പി സജ്നാ സത്താർ മുഖ്യ അതിഥിയായി പങ്കെടുത്ത് കൊണ്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.സൃഷ്ടാവിനെ തിരിച്ചറിയുക,കേവല നീതി നടപ്പിലാക്കുക, ആഗോള ഐക്യം വളർത്തുക, ആണവ നിരായുദീകരണം സാധ്യമാക്കുക, പരസ്പര വിശ്വാസങ്ങളെ ബഹുമാനിക്കുക, തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെട്ട ഈ മതസൗഹാർദ്ദ സംഗമത്തിൽ കോട്ടോപ്പാടം ഹയർസെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പാൾ ജയശ്രീ ടീച്ചർ, തിരുവിഴാംകുന്ന് സിപിഎയുപി സ്കൂളിന്റെ പ്രധാന അധ്യാപിക ശാലിനി നരേന്ദ്രൻ, അലനല്ലൂർ ഗ്രാമപഞ്ചായത്തിന്റെവൈസ് പ്രസിഡണ്ട് ഐഷാബി ആറാട്ട് തൊടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രതിക, വനിതാ ലീഗിന്റെ മണ്ഡലം സെക്രട്ടറി,അധ്യാപിക ജിജി സുഭാഷ്, ആശാവർക്കർ ഹസീന മുറിയക്കണ്ണി, എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.
മതമൈത്രിയുടെ യഥാർത്ഥ ഉദ്ദേശങ്ങൾ വിവരിച്ച് കൊണ്ട് ഷറീന റഫിഖ് കരുളായി മുഖ്യ പ്രഭാഷണം നടത്തി.സംഘടനയുടെ പ്രാദേശിക പ്രസിഡണ്ട് നുസ്രത്ത് ജബ്ബാർ മുറിയക്കണ്ണി സമ്മേളനത്തിന് സ്വാഗതം അർപ്പിച്ചു.പ്രവാചകൻ മുഹമ്മദ് നബി (സ ) യുടെ ജീവിതചരിത്രം വിവരിച്ചുകൊണ്ട് ആസിഫ ജമാൽ തിരുവിഴാംകുന്ന് പ്രഭാഷണം നടത്തി. ഷമീന ഹംസ ഖുർആൻ പാരായണവും താബിന്ദ മുസമ്മിൽ, ഷമ്റിൻ എന്നിവർ പദ്യം ചൊല്ലി. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ആശാവർക്കർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു 180 ഓളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിന് അധ്യക്ഷ നന്ദി പ്രകാശിപ്പിച്ചു
Post a Comment