അശരണര്‍ക്ക് ആശ്വാസമായി ഭക്ഷണം വിതരണം ചെയ്ത് 'സ്നേഹപൂർവ്വം സാന്ത്വന സ്പർശം' കൂട്ടായ്മ

 

കരിമ്പ :കാരുണ്യപ്രവർത്തനങ്ങളുമായി സ്നേഹപൂർവ്വം സാന്ത്വന സ്പർശം.  സംഘടന പ്രവർത്തനങ്ങൾക്ക് അതീതമായി  സാമൂഹികസേവന രംഗത്ത് സാധ്യമായ പ്രവർത്തനങ്ങളുമായി  സജീവമാകുന്ന ഈ കൂട്ടായ്മ എല്ലാ ഞായറാഴ്ചയും താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പുന്നു.കൂടാതെ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രഭാത ചായ വിതരണവും നടത്താറുണ്ട്.മാനസികമായും ശാരീരികമായും അവശത അനുഭവിക്കുന്ന കരിമ്പ-ചെറുള്ളി ഭാഗത്തുള്ള അനാഥരായ രണ്ട്  സ്ത്രീകളെ ഇന്ന് സന്ദർശിക്കുകയും അവരുടെ സാഹചര്യം നേരിൽ കണ്ട്ഉച്ച ഭക്ഷണം എല്ലാദിവസവും കൊടുക്കുന്നതിന് ആവശ്യമായ ക്രമീകരണം യു.പി. സ്കൂളിന്റെ മുൻവശത്തുള്ള അമ്മ ഹോട്ടലിൽ ഏൽപ്പിച്ചതായികെ.വി.നൗഷാദ് കരിമ്പ അറിയിച്ചു



.രോഗികൾക്ക് ആശുപത്രികളിൽനിർദ്ദിഷ്‌ട സ്ഥലത്ത് ഉച്ചഭക്ഷണം പൂർണ്ണമായും സൗജന്യമായി നൽകുക എന്നതാണ് ഇപ്പോൾ കൂട്ടായ്മ ചെയ്യുന്ന പ്രധാന പ്രവർത്തനം.നാട്ടില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക്സുമനസ്സുകളുടെ കനിവോടെ,സന്നദ്ധ പ്രവര്‍ത്തകരിലൂടെ  ഭക്ഷണം എത്തിക്കും.രാധാകൃഷ്ണൻ,ലൈല,സലാം,എന്നിവർ ചെറുള്ളിയിലെ അശരണരായ സഹോദരിമാരെ  സന്ദർശിച്ചു.


Post a Comment

Previous Post Next Post