ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി : പാലക്കയത്തിന്റെ അഭിമാനമായി വിദ്യാർത്ഥിനി ശില്പ മാത്യു

 

പാലക്കയം: ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി ശില്പ മാത്യു (14). പാലക്കയം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശില്പ മാത്യു.പഠനത്തിൽ മിടുക്കിയായ ശില്പ മാത്യുവിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കാൻസർ രോഗികൾക്കായി തന്റെ മുടി പകുത്ത് നൽകണമെന്നത്. പാഥേയം കോർഡിനേറ്ററായ സതീഷ് മണ്ണാർക്കാട് ശില്പയുടെ മുടി ഏറ്റുവാങ്ങി കെൻസ്  ഹെയർ ബാങ്കിന് കൈമാറുകയായിരുന്നു. തൃശ്ശൂർ അമല ആശുപത്രിയിലേക്കാണ് സംഘടന ഹെയർ ഡൊണേറ്റ് ചെയ്യുന്നത്.പാലക്കയം സ്വദേശികളായ മാടമല വീട്ടിൽ മാത്യു (ബിനോയ്), ശാലിനി ദമ്പതികളുടെ മകളാണ് ശിൽപ മാത്യു. ക്യാൻസർ രോഗികൾക്ക് നഷ്ടമായ മുടിക്ക് പകരം വിഗ്ഗ് നൽകുന്ന ച്ചാരീ റ്റിയിൽ പങ്കാളിയാകുന്ന കർമ്മൽ സ്കൂളിലെ മൂന്നാമത്തെ വിദ്യാർത്ഥിയാണ് ശിൽപ മാത്യു.






ക്യാൻസർ രോഗം മൂലം മുടി നഷ്ടമായ സഹോദരിമാർക്ക് വിഗ്ഗ് സൗജന്യമായി നൽകുന്നു ആവശ്യമുള്ളവർ സമീപിക്കുക


സതീഷ് മണ്ണാർക്കാട് :9446367831


Post a Comment

Previous Post Next Post