പാലക്കാട്: നൂറു വർഷം പിന്നിട്ട ആഗോള മഹിള സംഘടനയായ ലജ്ന ഇമാഇല്ലാഹ് ( അഹമ്മദിയ മുസ്ലിം ജമാഅത്ത് വനിതാ വിഭാഗം ) യുടെ പാലക്കാട് കാവശ്ശേരി കൊടുവായൂർ ശാഖകളുടെ ആഭിമുഖ്യത്തിൽ മതമൈത്രി യോഗവും നബികീർത്തന യോഗവും സംഘടിപ്പിച്ചു. ലജ്ന ഇമാഇല്ലാഹ് ജില്ലാ പ്രസിഡന്റ് രഹന കമാൽ സാഹിബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാവശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബീന ഗോപി( ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) , സുധ ടീച്ചർ, ആശാവർക്കർ പ്രമീള എന്നിവർ ആശംസകൾ നേർന്നു. മുബഷിറ നൗഷാദ്, സി ഫാത്തിമ മഹ്മൂദ്, മുബീന പർവിൻ, സൗഫിയ ഖാലിദ്, അമത്തുൽ മത്തീൻ, ആശിഫ ബേഗം എന്നിവർ സംസാരിച്ചു.
Post a Comment