പൂരത്തിന് മുൻപ് അടിയന്തിരമായി പൂർത്തീകരിക്കേണ്ടതാണ്,പൊതുജനങ്ങൾ ദേഷ്യപ്പെടരുത് സഹകരിക്കണമെന്ന് അരുൺകുമാർ പാലക്കുറുശ്ശി

 

മണ്ണാർക്കാട് : മണ്ണാർക്കാട് പൂരത്തിന് മുൻപ് അടിയന്തിരമായി തീർക്കേണ്ട രണ്ട് റോഡ് പണികളാണ്,  ഉഭയമാർഗം ക്ഷേത്രത്തിൽ നിന്നും അരകുറുശ്ശിയിലേക്ക് വരുന്ന പൊളിഞ്ഞ ഭാഗവും, രണ്ടാമത്തേത് മാസ്റ്റർ കോളേജിന് മുന്നിലെ വളരെ മോശമായി കിടക്കുന്ന റോഡും.റോഡ് പണി മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാകുമെന്നും, ദേഷ്യപ്പെടാതെ സഹകരിക്കണമെന്നും കൗൺസിലർ അരുൺകുമാർ പാലക്കുറുശ്ശി അറിയിച്ചു.ഉഭയമാർഗം ക്ഷേത്രത്തിൽ നിന്നും അരകുറുശ്ശിയിലേക്ക് വരുന്ന പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്തു ഒരാഴ്ച കഴിഞ്ഞെങ്കിലും ഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കാറായിട്ടില്ല.

  


 മാസ്റ്റർ കോളേജ് റോഡിന്റെ പണി തടസ്സങ്ങളെല്ലാം മാറി ഇന്നാണ് വർക്ക്  തുടങ്ങിയത്. വളരെ മോശമായി പൊളിഞ്ഞു കിടക്കുന്ന ഈ റോഡ് അടിയന്തിരമായി നന്നാക്കേണ്ടതുണ്ട്. ആയതിനാൽ വരുന്ന രണ്ടു ദിവസങ്ങൾ കൂടി ഈ രണ്ട് റോഡുകളിലൂടെയും യാത്ര ചെയ്യാൻ കഴിയില്ല. പിനീട് പണി നടത്തിയാൽ മതി എന്ന് പറഞ്ഞാൽ കരാറ്കാര് പ്ലാന്റ് കൊണ്ടുപോയാൽ പൂരത്തിന് മുൻപ് പണി നടക്കില്ല.  അതുകൊണ്ട്  ആരും ദേഷ്യപ്പെടരുത് അല്പം ബുദ്ധിമുട്ടാണ് എന്നുള്ളത് എനിക്കറിയാം പക്ഷേ രണ്ട് ദിവസം എല്ലാവരും  സഹകരിക്കണം എന്ന് കൗൺസിലർ അറിയിച്ചു. നാളെ ടാറിങ് നടത്തിയാൽ രണ്ട് ദിവസം കഴിഞ്ഞാൽ  ആ വഴി ഓപ്പൺ ചെയ്ത് കൊടുക്കാവുന്നതാണെന്നും അദ്ധേഹം പറഞ്ഞു.


Post a Comment

Previous Post Next Post