നൂറ്റാണ്ട് പിന്നിട്ട കല്ലടിക്കോട് ജി.എൽ.പി.സ്കൂൾ, 'ശതപൂർണ്ണിമ' ആഘോഷങ്ങൾക്കു തുടക്കമായി

 

കല്ലടിക്കോട് :നാടിന്റെ പൊതുവായ ചരിത്രത്തിൽ സ്ഥാനമുള്ള കല്ലടിക്കോടിന്റെ വിദ്യാഭ്യാസ വളർച്ചയിൽ  നാഴികക്കല്ലായി മാറിയ പൈതൃക വിദ്യാലയം,കല്ലടിക്കോട് ജി.എൽ.പി.സ്കൂൾ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കോങ്ങാട് എംഎൽഎ അഡ്വ.കെ.ശാന്തകുമാരി നിർവഹിച്ചു.എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരത്തുന്നത് ഭരണഘടനാവകാശമാണ്.രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പൊതു വിദ്യാഭ്യാസം നടപ്പായ സംസ്ഥാനമാണ് കേരളം. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടികളുടെയും അവകാശമാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർ ചെയ്തതെന്ന്  എംഎൽഎ പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.പ്രധാന അധ്യാപിക ബിന്ദു ടീച്ചർ ആമുഖഭാഷണം നടത്തി.നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന്റെ നിറവിൽ ശതപൂർണ്ണിമ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുന്നത്.



 ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ,കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.എ.ജാഫർ,കെ.സി.ഗിരീഷ്,ബീനാ ചന്ദ്ര കുമാർ, കെ.കെ.ചന്ദ്രൻ,എം.ചന്ദ്രൻ,പ്രസന്ന, അച്ചൻകുഞ്ഞ്,ജി.വിജയൻ, ഉണ്ണികൃഷ്ണൻ,സ്മിത സുകുമാരൻ,എം.വിനോദ് തുടങ്ങിയവർ  പ്രസംഗിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.മുൻ പ്രധാന അധ്യാപകർ,മുൻ പിടിഎ പ്രസിഡന്റുമാർ,രക്ഷിതാക്കൾ,വിവിധ സംഘടനാ പ്രവർത്തകർ  തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post