മണ്ണാർക്കാട് : സംസ്ഥാന ബജറ്റിൽ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് നിർദേശിച്ച എല്ലാ പദ്ധതികളും ഉൾപ്പെട്ടതായി എൻ.ഷംസുദ്ദീൻ എംഎൽഎ. അലനല്ലൂർ കണ്ണംകുണ്ട് പാലം ഇത്തവണയെങ്കിലും നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ബജറ്റിലും ഇത്തവണത്തെ ബജറ്റിലും പാലത്തിനായി ഓരോ കോടി വീതം വകയിരുത്തിയതിനാൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്. മണ്ണാർക്കാട് നഗരസഭയ്ക്ക് കെട്ടിടവും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്ന പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു. അട്ടപ്പാടിയിൽ അഗ്നിരക്ഷാ നിലയം സ്ഥാപിക്കുന്നതിനും തുക വകയിരുത്തി. കൂടാതെ അലനല്ലൂർ പഞ്ചായത്തിലെ
ആലുങ്കൽ- കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ, അഗളി- ജെല്ലിപ്പാറ റോഡ്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വൈദ്യുത വേലി നിർമാണം, ഷോളയൂർ പഞ്ചായത്തിലെ മേലെ സാമ്പാർക്കോട് പാലം നിർമാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, ചങ്ങലീരി സിഎച്ച് മെമ്മോറിയൽ സ്റ്റേഡിയം, അട്ടപ്പാടിയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ, മണ്ണാർക്കാട് കോടതി സമുച്ചയം നിർമാണം, കണ്ടമംഗലം- കുന്തിപ്പാടം- ഇരട്ട വാരി റോഡ് നിർമാണം, അലനല്ലൂർ ജിഎച്ച്എസ്എസിന് പുതിയ കെട്ടിടം നിർമാണം തുടങ്ങിയവയാണ് ബജറ്റിൽ ഇടംപിടിച്ചവ. മണ്ഡലത്തിൽ നിന്ന് നൽകിയ എല്ലാ നിർദേശങ്ങളും മന്ത്രി അംഗീകരിച്ചുവെന്നതാണ് മണ്ണാർക്കാടിന്റെ പ്രത്യേകത
Post a Comment